ആലങ്ങാട്: ആലങ്ങാട് കുന്നേൽ പള്ളി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന സ്റ്റാളുകളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് അധിക്യതരുടെനേതൃത്വത്തിൽ പരിശോധന നടത്തി. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ജല ജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇവതടയുന്നതിനായി പ്രത്യേകം നിർദേശങ്ങൾ അടങ്ങിയ നോട്ടീസ്അധിക്യതർക്ക് കൈമാറി. ആലങ്ങാട് പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.പി. രേണുകയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ഹെൽത്ത്ഇൻസ്പെക്ടർ പി.കെ. ജോയ്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായടി.എ. മുരളിധരൻ, കെ.എ. സിയാദ്, സി.എസ്. സജിത, എൻ.എം. വിൽസണ്എന്നിവർ സംബന്ധിച്ചു.