കാഞ്ഞൂർ: കാഞ്ഞൂർ യൂണിയൻ എൽപി സ്കൂൾ വാർഷികാഘോഷം നാളെ നടക്കും. രാവിലെ പത്തിന് പതാക ഉയർത്തൽ, വൈകുന്നേരം 4.30 ന് പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം എ.എ. സന്തോഷ് എൻഡോവ്മെന്റ് വിതരണം ചെയ്യും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അശോകൻ, ഗ്രാമപഞ്ചായത്തംഗം അനീഷ് രാജൻ, പി.വി. ജോസഫ്, പി.എസ്. ബാസ്റ്റിൻ, പി. മനോഹരൻ, പി.എ. നാദിർഷ, കുഞ്ഞച്ചൻ പാറയ്ക്കൽ, കെ.കെ. കൊച്ചുത്രേസ്യ, സ്നേഹ ഷിബു, സോഫി ടീച്ചർ, ലൗലി അഗസ്റ്റിൻ, അജിമോൻ വർക്കി, വിമല ബേബി എന്നിവർ പ്രസംഗിക്കും.