ആലുവ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി കേരള പോലീസിന്റെ ശുഭയാത്ര 2017 പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറൽ പോലീസ് വിവിധ സ്കൂളുകളിലെ എസ്പിസി, എസ്പിജി കേഡറ്റുകളും കുട്ടികളും പങ്കെടുത്ത റോഡ് സുരക്ഷിതത്വ ബോധവത്കരണ റാലി നടത്തി. വടക്കേക്കര പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച റാലി ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോയി കല്ലറക്കൽ ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്നു കൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം റൂറൽ ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര സിഐ എം.കെ. മുരളി, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, രാജേഷ് പറവൂർ, വടക്കേക്കര എസ്ഐ ഷോജോ വർഗീസ്, പുത്തൻവേലിക്കര എസ്ഐ ബിപിൻ പി. മാത്യു എന്നിവർ പങ്കെടുത്തു.