ഓഗസ്റ്റ് 30ന് നിശ്ചയിച്ചിരുന്ന കാപ്പാന്റെ റിലീസ് നീട്ടി. സെപ്റ്റംബർ 20ന് ചിത്രം റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്റ് ചെയ്തു. മോഹൻലാൽ-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദാണ്.
പ്രഭാസ് നായകനാകുന്ന സാഹോയുടെ റിലീസ് ഓഗസ്റ്റ് 30ന് തീരുമാനിച്ച സാഹചര്യത്തിലാണ് കാപ്പാന്റെ റിലീസ് നീട്ടിയത്. ആര്യ, സയ്യേഷ അഗർവാൾ എന്നിവരും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ മോഹൻലാലും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ സൂര്യയും അവതരിപ്പിക്കുന്നു.
കാപ്പാന്റെ റിലീസ് നീട്ടി
10:18 AM Aug 05, 2019 | Deepika.com