പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ സന്പൂർണ വൈദ്യുതീകരണ യജ്ഞത്തിന്റെ ഭാഗമായി വീട് പൂർണമായും വൈദ്യുതീകരിച്ച് കണക്ഷൻ നൽകി.
തിരൂർക്കാട് തടത്തിൽ വളവിലെ കൊണ്ടീരിയുടെ വീടാണ് വൈദ്യുതീകരിച്ചത്. മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. റഷീദലി സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. ബ്ലോക്കു പഞ്ചായത്ത് അംഗം പദ്മജ, അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക, വാർഡ് അംഗം റഹീന, സൊസൈറ്റി ഡയറക്ടർ ഡെനികൊളത്തൂർ, അസിസ്റ്റന്റ് എൻജിനിയർ അനിൽകുമാർ, സ്റ്റാഫ് പ്രതിനിധി ഗിരീഷ്, കഐസ്ഇബി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.