കാളികാവ്: പുനർനിർമാണ പ്രവൃത്തി നടക്കവെ വീടിനു തീപിടിച്ചു. വിലപ്പെട്ട രേഖകളും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. കാളികാവ് തണ്ടു കോട്ടിലാണ് വീട് തീപിടിച്ച് കത്തിനശിച്ചത്. തണ്ടുകോട് ആംഗൻവാടി അധ്യാപിക പേഴുങ്ങാടൻ നഫീസയുടെ വീടാണ് കത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു തീ പിടിത്തമുണ്ടായത്.
പണി നടക്കുന്നതിന്റെ ഭാഗമായി വീട്ടുപകരണങ്ങളും രേഖകളും ഒരു മുറിയിൽ കൂട്ടി വച്ചിരിക്കുകയായിരുന്നു. ഈ മുറിയിലാണ് തീപിടുത്തമുണ്ടായത്. അലമാരയിൽ സൂക്ഷിച്ചിരുന്ന വീടിന്റെ പ്രമാണങ്ങളും മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റുകളുമടക്കം പൂർണമായും കത്തിനശിച്ചു. നാട്ടുകാർ ഓടിക്കൂടിയാണ് തീയണച്ചത്.
കടുത്ത വേനൽ ചൂടിൽ സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരുന്നത് നാട്ടുകാരുടെ ജാഗ്രത മൂലമാണ്.