നിലന്പൂർ: നിലന്പൂർ ബിആർസിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര ശിൽപ്പശാല ഇടിവണ്ണ സെന്റ് തോമസ് എയുപി സ്കൂളിൽ നടന്നു. രണ്ടു ദിവസമായി നടന്ന പരിശീലന പരിപാടിയിൽ സബ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ അധ്യാപകർ പങ്കെടുത്തു.
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ശാസ്ത്ര ക്ലാസുകൾ ആസ്വാദ്യകരവും പ്രവർത്തനാധിഷ്ടിതവുമാക്കി നടത്തേണ്ടതിന്റെ ആവശ്യകത ഉൗന്നിപറഞ്ഞു. രണ്ടാം ദിവസം നടത്തിയ ക്ലാസ്തല ട്രൈഒൗട്ട് പ്രവർത്തനങ്ങളിൽ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു. സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പാറയിൽ ഉദ്ഘാടനം ചെയ്തു. ബിആർസി ട്രെയ്നർ പി.ബി. ജോഷി, സയൻസ് ക്ലബ് സബ് ജില്ലാ കണ്‍വീനർ ഇ.വി.ടോമി, പ്രധാനധ്യാപിക മെറീന പോൾ എന്നിവർ പ്രസംഗിച്ചു.