+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണം: സ്പീ​ക്ക​ർ

അ​ങ്ങാ​ടി​പ്പു​റം: ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്ത​നം ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ച
ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്  പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണം: സ്പീ​ക്ക​ർ
അ​ങ്ങാ​ടി​പ്പു​റം: ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്ത​നം ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തി​യ മന്ദിരത്തിന് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പ​രി​പൂ​ർ​ണ​മാ​യ അ​ധി​കാ​രം ന​ൽ​കി ജ​ന​കീ​യ​മാ​ക്കി മാ​റ്റു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ പൊ​ളി​ച്ചെ​ഴു​താ​ൻ അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ല.
ഓരോ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ഥ​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണു​ണ്ടാ​കു​ക. പ്ര​ദേ​ശ​ത്തെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഇ-​പേ​യ്മെ​ന്‍റ് സം​വി​ധാ​നം, മ​ങ്ക​ട ഫു​ഡ്സേ​ഫ്റ്റി ഓ​ഫീ​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും, വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ​വും സ്പീ​ക്ക​ർ നി​ർ​വ​ഹി​ച്ചു. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ര​മ​ണി, വൈ​സ് ്പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ബാ​സ​ലി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​മു​ര​ളീ​ധ​ര​ൻ, കെ.​സു​ഗു​ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ടി.​സ​ലീ​ന ടീ​ച്ച​ർ, ടി.​കെ.​റ​ഷീ​ദ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ലി സേ​വ്യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ന​സീ​മ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റ​സി​യ പൂ​ന്തോ​ട്ട​ത്തി​ൽ, ജാ​സ്മി​ൻ ആ​ല​ങ്ങാ​ട​ൻ, കെ.​ശ​ശി​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ.​മ​ൻ​സൂ​ർ, സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ പ​ത്താ​യ​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :