പെരിന്തൽമണ്ണ: വിദ്യയുടെ വെളിച്ചം നൽകി സാംസ്കാരിക സാമൂഹ്യരംഗങ്ങളിൽ പുതുതലമുറയെ ഉയർത്തികൊണ്ടുവരുന്നതിൽ അറബി അധ്യാപക സമൂഹം നിസ്തുല സേവനമാണ് കാഴ്ചവെച്ചതെന്ന് ടി.എ.അഹമ്മദ് കബീർ എംഎൽഎ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണയിൽ അറബിക് ടീച്ചേഴ്സ് അക്കാദമിക് കൗണ്സിൽ യോഗവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവന മേഖലയിൽ അധ്യാപകർ തങ്ങളുടെ ഉത്തരവാദിത്തം പൂർണമായും നിർവഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എടിഎഫ് സംസ്ഥാന പ്രസിഡന്റ് എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ.യൂസഫ് ഫാറൂഖി, വീരാൻ, വി.പി.അബ്ദുൽ മജീദ്, പി.കെ.സിയാദ്, ടി.പി.അബ്ദുൽ റഫീഖ് എന്നിവർ പ്രസംഗിച്ചു. ഫാറൂഖ് കോളജ് അറബിക് എച്ച്ഒഡി ഡോ.അലി നൗഫൽ അറബി സാഹിത്യത്തിലെ പുതിയ പ്രവണതകൾ എന്നീ വിഷയത്തെക്കുറിച്ചും പ്രശസ്ത സൈക്കോളജിസ്റ്റ് നവാസ് കൂരിയാട് ന്യൂ ജനറേഷൻ കാലത്തെ അധ്യാപകർ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സെടുത്തു. പി.പി.അബ്ദുള്ള ഫാറൂഖി സ്വാഗതവും, ഹുസൈൻ പാറൽ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന അറബിക് സെമിനാർ മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ വി.കെ.അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
സി.എച്ച്.ഹംസ, ഇ.അബ്ദുൽ റഷീദ്, സൈനുദ്ദീൻ കുരുവന്പലം, മുസ്തഫ വളപുരം, ഇ. ആയിഷ, എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കോളത്തൂർ ടി.മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സി.ടി.കുഞ്ഞയമ്മു അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷക്കീബ്, ഇ.കെ. അബൂബക്കർ, പി.പി.സക്കീർഹുസൈൻ, ടി.ടി.മുഹമ്മദ് ഷഫീഖ്, വി.ഫിറോസ് എന്നിവർ പ്രസംഗിച്ചു. വി. മുഹമ്മദ് ബഷീർ സ്വാഗതവും, അൻവർ ശമീം തങ്ങൾ നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകരായ എ.കെ.നാസർ, പി.റുഖിയ, കെ.ബീക്കുട്ടി എന്നിവർ മറുപടിപ്രസംഗം നടത്തി.