മാനന്തവാടി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള സണ്‍ഡേ സ്കൂൾ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയവരേയും സാമൂഹിക സേവനം നടത്തിയവരേയും വാർഷിക യോഗത്തിൽ ആദരിച്ചു. വൃക്കദാനം നടത്തിയ വൈദികൻ ഫാ. ഷിബു കുറ്റിപറിച്ചേലിനെ സണ്‍ഡേ സ്കൂൾ ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു. സണ്‍ഡേ സ്കൂൾ ദേശീയ തലത്തിൽ എട്ടാം ക്ലാസിൽ ഒന്നാം റാങ്ക് നേടിയ കോറോം സണ്‍ഡേ സ്കൂളിലെ അന്ന മരിയയെയും ചടങ്ങിൽ അഭിനന്ദിച്ചു. ഭദ്രാസന ഡയറക്ടർ സജീഷ് തത്തോത്ത് ഉദ്ഘാടനം ചെയ്തു. ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. 100 ശതമാനം വിജയം നേടിയ സണ്‍ഡേ സ്കൂളുകൾക്ക് ഫാ. ജോർജ്് നെടുന്തള്ളി ഉപഹാരം നൽകി.
25 വർഷം അധ്യാപനം പൂർത്തീകരിച്ച മാനന്തവാടി സെന്റ് ജോർജ്് സണ്‍ഡേ സ്കൂളിലെ മേരി പൗലോസ്, അന്നമ്മ മാത്യു എന്നിവരെ ഫാ. ബേസിൽ കരിനിലത്ത്, ഫാ. ബൈജു കർലോട്ടുകുന്നേൽ എന്നിവർ ചേർന്ന് അനുമോദനപത്രം നൽകി ആദരിച്ചു. മേഖലയിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർഥികൾക്ക് ഫാ. ബെൻസ് സ്റ്റീഫനും, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജിന് ഫാ. സി.യു. എൽദോയും ഉപഹാരങ്ങൾ സമ്മാനിച്ചു.
യോഗത്തിൽ സണ്‍ഡേ സ്കൂൾ കേന്ദ്രകമ്മിറ്റി അംഗം അനിൽ ജേക്കബ്, ഭദ്രാസന സെക്രട്ടറി പി.എഫ്. തങ്കച്ചൻ, എൻ.പി. കുര്യൻ, മേഖലാ ഇൻസ്പെക്ടർ ജോണ്‍ബേബി, സെക്രട്ടറി എബിൻ പി. ഏലിയാസ് , എ.എം. പൗലോസ്, ജിനീഷ് കുര്യൻ, പി.വി. സ്കറിയ, കെ.എം. പൗലോസ്, എൻ.എം. ബിനോയ്, ഷിജു പാട്ടുവിള, ടി.വി. സുനിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോണ്‍ ബേബി (ഇൻസ്പെക്ടർ), ടി.വി.സുനിൽ (സെക്രട്ടറി), കെ.എം. ഷിനോജ് (അധ്യാപക പ്രതിനിധി), സജി കുര്യൻ (ഓഡിറ്റർ), ഫാ. ജോർജ് നെടുന്തള്ളി (പരീക്ഷാ കണ്ട്രോളർ) എന്നിവരെ തെരഞ്ഞെടുത്തു.