അന്ന ബെൻ നായികയാകുന്ന "ഹെലൻ'

10:21 AM Aug 03, 2019 | Deepika.com

കു​ന്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ അ​ന്ന ബെ​ൻ നാ​യി​ക​യാ​കു​ന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹെ​ല​ൻ എന്ന് പേരിട്ടിരിക്കുന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തുവിട്ടിട്ടുണ്ട്. ന​വാ​ഗ​ത​നാ​യ മാ​ത്തു​ക്കു​ട്ടി സേ​വ്യ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ലാ​ല്‍ പോ​ള്‍, അ​ജു വ​ര്‍​ഗീ​സ്, റോ​ണി ഡേ​വി​ഡ് രാ​ജ് എ​ന്നി​വ​രാ​ണ് സിനിമയിൽ പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ആ​ന​ന്ദ​ത്തി​നു ശേ​ഷം ഹാ​ബി​റ്റ് ഓ​ഫ് ലൈ​ഫി​ന്‍റെ ബാ​ന​റി​ൽ വി​നീ​ത് ശ്രീ​നി​വാ​സനാണ് ചിത്രം നി​ർ​മി​ക്കു​ന്നത്. വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, അ​ജു വ​ർ​ഗീ​സ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​ടെ ഫ​ന്‍റാ​സ്റ്റി​ക് ഫി​ലിം​സ് ആ​ണ് ചി​ത്രം തീയ​റ്റ​റുകളി​ലെ​ത്തി​ക്കു​ന്ന​ത്.