ജ​യ​ന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്

09:17 AM Jul 31, 2019 | Deepika.com

മ​ല​യാ​ള​ത്തി​ന്‍റെ ആ​ക്‌‌ഷൻ ഹീ​റോ ജ​യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു.നവാഗതനായ ജെ.ഡി. ജയദേവ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് സുഭാഷിന്‍റേതാണ് തിരക്കഥ.

തിരശീലയിൽ ജയന്‍റെ കഥപാത്രത്തെ അവതരിപ്പിക്കുന്നതാരാണെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഡി​സം​ബ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാണ് ചിത്രം നിർമിക്കുന്നത്.