ജെയിംസ് കാമറൂണിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം അവതാറിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചിരുന്നുവെന്നും സിനിമയ്ക്ക് അവതാർ എന്ന പേര് നിർദ്ദേശിച്ചത് താനാണെന്നും നടൻ ഗോവിന്ദ. ഒരു ടോക്ക് ഷോയിലാണ് താരം മനസ് തുറന്നത്.
അവതാറിൽ അഭിനയിക്കുവാൻ തനിക്ക് അവസരം ലഭിച്ചതാണ്. എന്നാൽ 410 ദിവസവും ശരീരത്തിൽ ചായം പൂശി അഭിനയിക്കണമെന്നതിനാൽ താൻ പിന്മാറുകയായിരുന്നു. സംവിധായകന് അവതാർ എന്ന പേര് നിർദ്ദേശിച്ചതും ഞാനാണ്. ഗോവിന്ദ പറഞ്ഞു.
അവതാറിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചിരുന്നു, സിനിമയ്ക്ക് പേര് നിർദ്ദേശിച്ചതും ഞാൻ: ഗോവിന്ദ
01:42 PM Jul 30, 2019 | Deepika.com