ക്യാ​പ്റ്റ​ൻ രാ​ജു അ​ഭി​ന​യി​ച്ച അവസാന ചി​ത്രം ഉടൻ എത്തും

10:01 AM Jul 29, 2019 | Deepika.com

അന്തരിച്ച നടൻ ക്യാപ്റ്റൻ രാജു അഭിനയിച്ച അവസാനത്തെ ചിത്രം റിലീസിനൊരുങ്ങുന്നു. താ​ജ് ബ​ഷീ​ർ സംവിധാനം ചെയ്ത സിനിമയുടെ പേര് ജാലകം എന്നാണ്. സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ശ്രു​തി വി​ജ​യ​ൻ, താ​ജ് ബ​ഷീ​ർ, ക​വി​ത നാ​യ​ർ, സം​ഗീ​ത സു​ദ​ർ​ശ​ൻ,ശി​ല്പ ദി​വാ​ക​ർ, മ​നോ​ജ് നാ​യ​ർ എ​ന്നി​വ​രാ​ണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. താ​ജ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ താ​ജ് ബ​ഷീ​റാണ് ചിത്രം നിർമിക്കുന്നത്.