ബാബു ആന്‍റണി വീണ്ടും ബോളിവുഡിലേക്ക്

09:51 AM Jul 29, 2019 | Deepika.com

ബാ​ബു ആ​ന്‍റ​ണി വീ​ണ്ടും ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കുന്നു. അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലാ​ണ് ബാ​ബു ആ​ന്‍റ​ണി അ​ഭി​ന​യി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താരം ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

വീ​ണ്ടു​മൊ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലാ​ണ് താ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. എ​ന്നാ​ൽ സി​നി​മ​യു​ടെ പേ​രോ മ​റ്റു വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സി​നി​മ​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ബാ​ബു ആ​ന്‍റ​ണി പ​റ​യു​ന്ന​ത്. ഹ​ത്യ, ഭ​യാ​ന​ക് മ​ഹ​ൽ, മാ​ഫി​യ, രി​ഷ്തോം കി ​ല​ഡാ​യി, ഏ​ക് ദീ​വാ​നാ ധാ ​എ​ന്നി​വ​യാ​ണ് ബാ​ബു ആ​ന്‍റ​ണി ഇ​തി​നു മു​ന്പ് അ​ഭി​ന​യി​ച്ച ഹി​ന്ദി ചി​ത്ര​ങ്ങ​ൾ.