കലക്കൻ ലുക്കിൽ ജയറാം

09:44 AM Jul 29, 2019 | Deepika.com

ന​ട​ൻ ജ​യ​റാം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലി​ട്ട പു​തി​യ ചി​ത്രം ക​ണ്ട് ആ​രാ​ധ​ക​ർ‌ അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. വ​ണ്ണം കു​റ​ച്ച് ചെ​ത്തു ലു​ക്കി​ലു​ള്ള ത​ന്‍റെ പു​തി​യ ചി​ത്ര​മാ​ണ് ജ​യ​റാം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വി​ശ്വ​സ​നീ​യ​മാ​യ മേ​ക്ക് ഓ​വ​ർ എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ജ​യ​റാം വ​ണ്ണം കു​റ​ച്ച​ത്. അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ജ​യ​റാം വ​ണ്ണം കു​റ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​താ​യി ചി​ത്ര​ത്തി​നൊ​പ്പം ജ​യ​റാം കു​റി​ച്ചി​ട്ടു​ണ്ട്.

ത്രി​വി​ക്രം ശ്രീ​നി​വാ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ത്യ​രാ​ജ്, സു​ശാ​ന്ത്, ന​വ്‌​ദീ​പ്, പൂ​ജ ഹെ​ഗ്ഡേ, ത​ബു, നി​വേ​ദ പേ​തു​രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ചി​ത്രം അ​ടു​ത്ത വ​ർ​ഷം തീയ​റ്റ​റു​ക​ളി​ലെ​ത്തും.