പേട്ടയ്ക്കു ശേഷം രജനികാന്ത് നായകനാകുന്ന ദർബാറിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു. രജനിയുടെ മാസ് ലുക്കാണ് ചിത്രത്തിലുള്ളത്. സർക്കാരിനു ശേഷം എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
രണ്ട് വേഷത്തിലാണ് ചിത്രത്തിൽ രജനി പ്രത്യക്ഷപ്പെടുന്നത്. നയൻ താരയാണ് സിനിമയിലെ നായിക. ചന്ദ്രമുഖി, കുശേലൻ, ശിവജി എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
ധർബാറിലെ ലൊക്കേഷൻ ചിത്രങ്ങൾ
10:25 AM Jul 26, 2019 | Deepika.com