ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകം വാങ്ങി നൽകി നടൻ സണ്ണി വെയ്ൻ. കോഴിക്കോട്ടെ സാമൂരിയൻ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് താരം പുസ്തകം സമ്മാനമായി നൽകിയത്. സ്കൂളിലെ മൈ ക്ലാസ്റൂം ലൈബ്രറി എന്ന പദ്ധതിയോട് അനുബന്ധിച്ചാണ് സണ്ണി പുസ്കങ്ങൾ കൈമാറിയത്.
"വായനാശീലമുള്ള ഒരു കുട്ടി വളരുന്പോൾ ചിന്തിക്കുന്ന ഒരു വ്യക്തിയായിരിക്കും. പുസ്തകങ്ങളാണ് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനം. ഒരു സ്കൂളിന് മൊത്തം തന്നെ പുസ്തകങ്ങൾ നൽകാനുള്ള ഭാഗ്യമെനിക്കുണ്ടായി. സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിക്കാനും അവരുടെ മൈ ക്ലാസ്സ്റൂം ലൈബ്രറി എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കാനും സാധിച്ചു'. സണ്ണി ട്വീറ്ററിൽ കുറിച്ചു.
കുട്ടികൾക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി സണ്ണി വെയ്ൻ
03:52 PM Jul 25, 2019 | Deepika.com