ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ലില്ലിക്ക് ശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവാഗതനായ ഫ്രാൻസിസ് തോമസിന്റേതാണ് തിരക്കഥ.
സുജിത് വാസുദേവാണ് സിനിമയ്ക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത്. ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ജയസൂര്യയുടെ അന്വേഷണം; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
01:27 PM Jul 25, 2019 | Deepika.com