മാധവനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആരാധികയ്ക്ക് താരം നൽകിയ മാസ് മറുപടിയാണ് ഏറെ കൈയടി സ്വന്തമാക്കുന്നത്.
തന്റെ പുതിയ ചിത്രം റോക്കട്രിയലെ ലുക്കിലുള്ള ഒരു ചിത്രമാണ് മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ ചിത്രത്തിന് ഒരു ആരാധിക കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു. "എനിക്ക് പതിനെട്ട് വയസായി. താങ്കളെ വിവാഹം കഴിക്കണമെന്ന് തോന്നുന്നത് തെറ്റാണോ'?.
ഉടൻ തന്നെ മാസ് മറുപടിയായി മാധവനും രംഗത്തെത്തി. നിങ്ങളെ വിവാഹം കഴിക്കുവാൻ എന്നെക്കാളും അർഹതയുള്ള ഒരാളെ നിങ്ങൾ തീർച്ചയായും കണ്ടെത്തും. മാധവൻ കുറിച്ചു. താരത്തിന്റെ മറുപടിക്ക് ഏറെ കൈയടിയാണ് ലഭിക്കുന്നത്.
പതിനെട്ട് വയസുകാരിക്ക് മാധവനെ വിവാഹം ചെയ്യണം; കിടിലൻ മറുപടിയുമായി താരം
03:43 PM Jul 24, 2019 | Deepika.com