മോഹൻലാലിനെ നായകനാക്കി ജിബി, ജോജു എന്നിവർ സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ചിത്രീകരണം പൂർത്തിയായി. സംവിധായകർ തന്നെയാണ് ഇത് അറിയിച്ചത്.
സിനിമയിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിക്കുക. ഹണി റോസാണ് സിനിമയിലെ നായിക.
ഹരീഷ് കണാരൻ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, രാധിക ശരത്കുമാർ, അശോകൻ, സിജോയ് വർഗീസ്, കെപിഎസി ലളിത, കൈലാഷ്, സ്വാസിക, സിദ്ധിഖ്, സലിം കുമാർ, വിനു മോഹൻ, ജോണി ആന്റണി, വിവിയ തുടങ്ങി വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ഇട്ടിമാണിയിൽ മോഹൻലാൽ എത്തുന്നത് ഇരട്ടവേഷത്തിൽ; ചിത്രീകരണം പൂർത്തിയായി
04:54 PM Jul 23, 2019 | Deepika.com