ചെ​മ്പ​ൻ വി​നോ​ദി​ന്‍റെ പൂ​ഴി​ക്ക​ട​ക​ൻ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

01:40 PM Jul 23, 2019 | Deepika.com

ചെ​മ്പ​ൻ വി​നോ​ദ് നാ​യ​ക​നാ​കു​ന്ന പൂ​ഴി​ക്ക​ട​ക​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ഗി​രീ​ഷ് നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സാ​മു​വ​ൽ ജോ​ണ്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ചെ​മ്പ​ൻ വി​നോ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ധ​ന്യ ബാ​ല​കൃ​ഷ്ണ​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജ​യ​സൂ​ര്യ​യും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​ല​ൻ​സി​യ​ർ, ബാ​ലു വ​ർ​ഗീ​സ്, സ​ജി​ത് ന​മ്പ്യാ​ർ, വി​ജ​യ് ബാ​ബു, കോ​ട്ട​യം പ്ര​ദീ​പ്, ബി​ജു സോ​പാ​നം, സു​ധി കോ​പ്പ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​വാ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സാ​മും നൗ​ഫ​ലും കാ​ഷ് മൂ​വീ​സു​മാ​യി ചേ​ർ​ന്നാ​ണ് പൂ​ഴി​ക്ക​ട​ക​ൻ നി​ർ​മി​ക്കു​ന്ന​ത്.