ആദി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം പ്രണവ് മോഹൻലാൽ നായകനായ ചിത്രമായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട്. രാമലീലയുടെ വിജയത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രവുമായിരുന്നു അത്. അതുകൊണ്ടു തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ട് വൻ വിജയമാകുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. ഇപ്പോൾ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.
സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം താൻ തന്നെയായിരുന്നുവെന്ന് അരുൺ ഗോപി പറയുന്നു. തന്നിലെ എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അതെന്നാണ് അരുൺ ഗോപി പറയുന്നത്. ഒരു സംവിധായകനെന്ന നിലയിൽ എടുക്കേണ്ട തീരുമാനങ്ങൾ എടുക്കാൻ ചിത്രത്തിന്റെ റിലീസ് സമയത്ത് കഴിയാതെ പോയെന്നും അരുൺ ഗോപി പറയുന്നു.
എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിർമ്മാതാവും സംവിധായകൻ എന്തു പറഞ്ഞാലും ഒപ്പം നിൽക്കുന്ന ഒരു നായകനുമുണ്ടായിട്ടും പരാജയപ്പെട്ടത് തന്റെ മാത്രം ഉത്തരവാദിത്തം ആണെന്നാണ് അരുൺ ഗോപി പറയുന്നത്.
ആ പരാജയത്തിന്റെ ഉത്തരവാദി ഞാൻ: അരുൺ ഗോപി
06:40 PM Jul 22, 2019 | Deepika.com