വെള്ളിമൂങ്ങയ്ക്കു ശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. "വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന 'മുല്ലക്കര ' എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്നു പറഞ്ഞുകൊണ്ടാണ് ജിബു ജേക്കബ് ആദ്യരാത്രിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
വിജയരാഘവന്, മനോജ് ഗിന്നസ്, അജു വര്‍ഗീസ്, ബിജു സോപാനം, സ്നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.
ആദ്യരാത്രിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
11:01 AM Jul 18, 2019 | Deepika.com