ഭീമനടി: കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തി. പ്ലാച്ചിക്കര വനസംരക്ഷണ സമിതിയുടേയും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ചിന്റേയും സംയുക്താഭിമുഖ്യത്തിൽ പ്ലാച്ചിക്കര കെ.കെ. സ്മാരക ക്ലബ് ഗ്രൗണ്ടിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രസിത രാജൻ ഉദ്ഘാടനം ചെയ്തു. ജോസ് സെബാസ്്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ധനസഹായം നൽകി ജയശ്രീ കൃഷ്ണൻ, സിബു ആന്റണി, എം.കേശവൻ, സി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. കാട്ടു തീ പ്രതിരോധ ബോധവത്ക്കരണ ക്ലാസ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം.പി. പ്രഭാകരൻ നയിച്ചു.