കമൽഹാസനും എ.ആർ. റഹ്മാനും ഒന്നിക്കുന്നു. 19 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവർ ഒന്നിക്കുന്നത്. "തലൈവൻ ഇരുക്കിൻട്രാൻ’ എന്ന ചിത്രത്തിന് വേണ്ടി കമൽഹാസനുമായി വീണ്ടും ഒന്നിക്കുന്നവെന്ന വാർത്ത ട്വിറ്ററിലൂടെ റഹ്മാൻ ആണ് ആരാധകരുമായി പങ്കുവച്ചത്.
മാസ്റ്റർപീസ് പ്രൊജക്റ്റ് എന്നാണ് കമൽഹാസനുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് റഹ്മാൻ ട്വിറ്ററിൽ കുറിച്ചത്. 2000ത്തിൽ പുറത്തിറങ്ങിയ "തെന്നാലി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജ് കമൽ ഇന്റർനാഷണലും-ലൈക പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടുമെന്നും റഹ്മാൻ പറഞ്ഞു.
അതേസമയം റഹ്മാന്റെ പങ്കാളിത്തം കൊണ്ട് ഈ ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദിയുണ്ടെന്ന് പറഞ്ഞ് കമൽഹാസനും രംഗത്തെത്തി. ട്വിറ്ററിലൂടെ ആണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്.
കമൽഹാസനും എ.ആർ. റഹ്മാനും വീണ്ടും ഒന്നിക്കുന്നു
11:06 AM Jul 17, 2019 | Deepika.com