നടി സുരഭി ലക്ഷ്മിക്കു ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം മിന്നാമിനുങ്ങ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. അനിൽ തോമസ് സംവിധാനം ചെയ്ത ചിത്രം റിലീസ് ആവുന്നതിനു മുന്പുതന്നെ ദേശീയ പുരസ്കാരവേദിയിലേക്കെത്തിയിരുന്നു.
2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി ലക്ഷ്മിയെ തേടിയെത്തിയതു മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ മധ്യവയസ്കയായ സ്ത്രീയുടെ കഥാപാത്രത്തിലൂടെയായിരുന്നു. നിലനിൽപ്പിനുവേണ്ടി പോരാടുന്ന സ്ത്രീയുടെ കഥയാണു ചിത്രം പറയുന്നത്. ടെലിവിഷൻ പരിപാടിയിലുടെ ശ്രദ്ധ നേടിയ സുരഭിയുടെ കരിയറിലെ മികച്ച കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിലേത്.
സുരഭിയുടെ മിന്നാമിനുങ്ങ് തിയറ്ററുകളിൽ
03:31 PM Jul 21, 2017 | Deepika.com