പാസഞ്ചർ, അർജുനൻ സാക്ഷി എന്നീ സിനിമകൾക്കു ശേഷം രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിൽ മറ്റൊരു ത്രില്ലർ സിനിമയൊരുങ്ങുന്നു. കമല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജു വർഗീസാണ് നായകൻ
"ഇപ്പോഴുള്ള നായകന്മാരെയെല്ലാം ഈ ചിത്രത്തിനു വേണ്ടി ആലോചിച്ചുവെങ്കിലും പിന്നീട് അവരൊന്നും അനുയോജ്യമല്ലാത്തതു പോലെ എനിക്ക് തോന്നി. മാത്രമല്ല ഈ കഥ മാറ്റിവച്ച് മറ്റ് കഥകളിലേക്ക് പോകുന്നതും വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഒരു ദിവസം പുലർച്ചെ ഞാൻ അയാളെ കുറിച്ച് ചിന്തിച്ചു. അപ്പോഴാണ് മനസിലായത് ഇത് അയാൾക്കു വേണ്ടി എഴുതിയ തിരക്കഥയായിരുന്നുവെന്ന്. അതെ അജു വർഗീസ് ആണെന്റെ ഹീറോ'. രഞ്ജിത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ഡ്രീംസ് ആൻഡ് ബിയോഡ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രഞ്ജിത് ശങ്കർ ചിത്രത്തിൽ അജു വർഗീസ് നായകൻ
04:55 PM Jul 13, 2019 | Deepika.com