ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ റോണി റോയി സംവിധാനം ചെയ്യുന്ന സിനിമയക്ക് 563 സെന്റ് ചാൾസ് സ്ട്രീറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ഹൊറർ ഗണത്തിലുള്ള ചിത്രമാണിത്.
സംഗീത് ജെയ്ൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ബി. രാകേഷാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ടൊവിനോയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു
03:17 PM Jul 13, 2019 | Deepika.com