വിക്രം നായകനാകുന്ന കടാരം കൊണ്ടാന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 19ന് തീയറ്ററുകളിലെത്തും. രാജേഷ് എം. സെൽവയാണ് ചിത്രത്തിന്റെ സംവിധാനം. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇന്റർപോൾ ഏജന്റായാണ് വിക്രം എത്തുന്നത്.
അക്ഷര ഹാസൻ, മലയാളി താരം ലെന, സിദ്ധാർത്ഥ, ഷെറി, ജാസ്മിൻ, വികാസ്, അബി ഹാസൻ, യോഗി ബാബു എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനാണ് ചിത്രം നിർമിക്കുന്നത്.
കടാരം കൊണ്ടാൻ റിലീസിനൊരുങ്ങുന്നു
11:22 AM Jul 13, 2019 | Deepika.com