വാർധക്യകാലത്ത് തോക്കുപയോഗിക്കാൻ പഠിക്കുകയും ഷാർപ് ഷൂട്ടർമാർ എന്ന നിലയിൽ ദേശീയ ശ്രദ്ധ നേടുകയും ചെയ്ത ചന്ദ്രോ തോമാർ, പ്രകാഷി തോമാർ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സാൻഡ് കി ആൻഖ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 25ന് ചിത്രം തീയറ്ററുകളിലെത്തും.
ചന്ദ്രോ തോമാറിന്റെ വേഷത്തിൽ തപ്സി പന്നു ആണ് അഭിനയിക്കുന്നത്. ഭൂമി പെഡ്നേക്കർ ആണ് പ്രകാഷി തോമാർ ആയി അഭിനയിക്കുന്നത്. ഇരുവരും ആദ്യമായാണ് പ്രായക്കൂടുതലുള്ള കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.
30 വയസുള്ള ഒരു കോളജ് വിദ്യാര്‍ഥിനിയായി ഞാൻ അഭിനയിച്ചാൽ അതേപ്പറ്റി ആരും ഒന്നും ചോദിക്കില്ല. പ്രമുഖ താരങ്ങള്‍ കോളജ് വിദ്യാർഥികളായി അഭിനയിച്ചാലും ആര്‍ക്കും ഒന്നും ചോദിക്കാനുണ്ടാകില്ല. നടിമാർ പൊതുവേ പ്രായം കുറഞ്ഞ കഥാപാത്രങ്ങളെയാണ് സ്വീകരിക്കുക. ഈ ചിത്രത്തിൽ ഞാൻ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിലരാകട്ടെ അഭിനന്ദിക്കാൻ ശ്രമിക്കാതെ തകരാർ കണ്ടു പിടിക്കാൻ നടക്കുകയാണ്- തപ്സി പറയുന്നു.
റിലയൻസ് എന്റർടൈൻമെന്റ്സുമായി ചേർന്ന് നിധി പാർമറും അനുരാഗ് കശ്യപുമാണ് ചിത്രം നിർമിക്കുന്നത്. തുഷാർ ഹീരാനന്ദാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശ് ഝാ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.
തോക്കെടുത്ത് തപ്സിയും ഭൂമി പെഡ്നേക്കറും
10:05 AM Jul 12, 2019 | Deepika.com