22 വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി-സന്ത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നു. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന സിനിമയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.
ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഗോളാന്തര വാർത്ത, അർത്ഥം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കളിക്കളം, നമ്പർ വണ്‍ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്നീ സിനിമകളാണ് മമ്മൂട്ടി- സന്ത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ളത്.
മമ്മൂട്ടിയും സന്ത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു
03:39 PM Jul 10, 2019 | Deepika.com