വി.എ ശ്രീകുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ഒടിയൻ വൻ മുതൽ മുടക്കിലാണ് ഒരുക്കുന്നത്.രണ്ടാമൂഴത്തിന്റെ സിനിമാ പതിപ്പായ മഹാഭാരതമെന്ന് ബ്രഹ്മാണ്ഡ ചിത്രത്തിന് മുന്നോടിയായി ഇറങ്ങുന്ന ഒടിയനുവേണ്ടി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അതിലേക്ക് സൂചന നൽകുന്ന ഒരു വിവരം പുറത്തുവന്നിരിക്കുകയാണ്.ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നതിനായി ഒരു ദിവസത്തിന് 3 ലക്ഷം രൂപ എന്ന നിലയ്ക്കാണ് പീറ്റർ ഹെയ്നിനു നൽകുന്നത് എന്നാണ് റിപ്പോർട്ട്. 50 ദിവസം ചിത്രത്തിനായി നീക്കിവച്ചിട്ടുള്ള ഹെയ്നിന് 1.5 കോടി രൂപവരെ കിട്ടും. അസാമാന്യ കഴിവുകളുള്ള ഒടിയൻ മാണിക്യം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മോഹൻലാൽ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിലും സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് പീറ്റർ ഹെയ്ൻ ആയിരുന്നു. പുലിമുരുകൻ ഹിറ്റായതോടെ പീറ്ററിന് കേരളത്തിൽ വൻ സ്വീകരണം ഒരുക്കിയിരുന്നു.
ഒടിയൻ: പീറ്റർ ഹെയ്ൻ വാങ്ങുന്നത് 1.5 കോടി!
02:07 PM Jul 21, 2017 | Deepika.com