അനു സിത്താരയുടെ സഹോദരി അനു സൊനാര അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ക്ഷണത്തിലാണ് അനു സൊനാര ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഭരത്, ലാൽ, അജ്മൽ അമീർ, ദേവൻ, കൃഷ്, ബൈജു, റിയാസ് ഖാൻ, സ്നേഹ അജിത്ത് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദഷാൻ മൂവി ഫാക്ടറി, റോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവരാണ് സിനിമ നിർമിക്കുന്നത്.
സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് അരംഭിച്ചു. കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് അനു.
അനു സിത്താരയുടെ സഹോദരി അഭിനയ രംഗത്തേക്ക്
02:46 PM Jul 09, 2019 | Deepika.com