വിവാഹശേഷം ചലച്ചിത്രരംഗത്തെത്തിയ താരമാണ് അനു സിത്താര. ഇപ്പോഴിതാ വിവാഹത്തിന്റെ നാലാം വാർഷികദിനത്തിൽ തന്റെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഭർത്താവ് വിഷ്ണുവിനൊപ്പം വിവാഹ രജിസ്റ്ററിൽ ഒപ്പു വയ്ക്കുന്ന തന്റെ ചിത്രമാണ് അനു സിത്താര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
2015 ജൂലൈ 8നായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം. എന്തായാലും ആരാധകർക്കൊപ്പം താരങ്ങളും അനുവിന് ആശംസകളുമായി ഇൻസ്റ്റഗ്രാമിലെത്തി. കുഞ്ചാക്കോ ബോബൻ, കനിഹ, ഭാമ, രമേഷ് പിഷാരടി തുടങ്ങിയവർ ആശംസകളറിയിച്ചു.
വിവാഹ വാർഷികം ആഘോഷിച്ച് അനുസിത്താര
10:50 AM Jul 09, 2019 | Deepika.com