മണികർണികയ്ക്കു ശേഷം കങ്കണ റണൗത് നായികയാകുന്ന ആക്ഷൻ ചിത്രം ദാക്കഡിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രണ്ട് കൈകളിലും തോക്കുകളുമായി നിൽക്കുന്ന കങ്കണയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
റാസ്നീഷ് ഗായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ രചിക്കുന്നത് ചിന്ദൻ ഗാന്ധിയും റിനീഷ് രവീന്ദ്രയും ചേർന്നാണ്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങിൽ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് ഹോളിവുഡ് ആക്ഷൻ ഡയറക്ടറാണ്.
സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കങ്കണ നായികയാകുന്ന "ദാക്കഡ്'; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
12:25 PM Jul 07, 2019 | Deepika.com