രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ പോസ്റ്റർ അഭിനന്ദനം നേടുന്നു. ഒരു ഗാനമേള സംഘത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.
നരച്ച താടിയും മുടിയുമായി യേശുദാസിനെ ഓർമിപ്പിക്കുന്ന ലുക്കിൽ സുരേഷ് കൃഷ്ണയും ഡ്രമ്മറായി മനോജ് കെ. ജയനും മമ്മൂട്ടിയും മറ്റ് ഗായിക ഗായകന്മാരും പോസ്റ്ററിലുണ്ട്.
പുതുമുഖ താരം വന്ദിതയാണ് നായിക. ഇച്ചായീസ് പ്രൊഡക്ഷൻസ്, രമേഷ് പിഷാരടി എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ശ്രീലക്ഷ്മി, ശങ്കർരാജ്, സൗമ്യ രമേശ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
"സിനിമയിലെ പോസ്റ്റർ' പങ്കുവച്ച് ടീം ഗാനഗന്ധർവൻ
12:06 PM Jul 07, 2019 | Deepika.com