തരിയോട്: തരിയോട് പഞ്ചായത്ത് രണ്ടാം വാർഡ് പുലരി കാർഷിക കുടുംബശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. 13 അംഗങ്ങൾ ചേർന്ന് ഒരേക്കൽ തരിശ് ഭൂമിയിൽ പയർ, വെള്ളരി, കാബേജ്, ചീര, വെണ്ട മുതലായ പച്ചക്കറികളാണ് വിളയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് റീന സുനിൽ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, ഷിജ ആന്റണി, കൃഷി ഓഫീസർ ഈശ്വരപ്രസദ്, ടി.എസ്. വർക്കി എന്നിവർ പ്രസംഗിച്ചു.