നടവയൽ: പഴയകാലത്ത് ഓടിട്ട വീടുകളിൽ മുകളിൽ വേനൽകാലത്ത് പടർന്ന് കയറി പൂക്കൾ വിരിച്ച് നിന്നിരുന്ന ഓട് മുല്ലകൾ ഇന്ന് അപൂർവ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ വീടിനോട് ചേർന്ന തൊഴുത്തിന്റെയും ഷെഡിന്റെയും മുകളിലാണ് ഓട് മുല്ല പടർത്തുന്നത്. നവംബർ, ഡിസംബർ മാസമാണ് ഓട് മുല്ലകൾ പൂക്കുന്നത്. ഏകദേശം നാല് മാസത്തോളം പൂത്തൽ വിരിയുകയും കൊഴിയുകയും ചെയ്യുന്നത് മൂലം സ്ഥിരമായി പൂക്കളാൽ നിറഞ്ഞ് നിൽക്കുന്നത് ഓട് മുല്ലയുടെ പ്രത്യേകതയാണെന്ന് കഴിഞ്ഞ 15 വർഷമായി ഓട് മുല്ല നട്ട് പരിപാലിച്ച് വരുന്ന നടവയൽ ചിറ്റാലൂർക്കുന്നിലെ പുതുശേരിയിൽ ബിന്ദു പറഞ്ഞു.
കടുത്ത വേനലിൽ പശുക്കൾക്ക് ചൂടിൽ നിന്ന് രക്ഷപ്പെടുന്നതിനും സഹായമാണ് പടർന്ന് കയറിയ ഓട് മുല്ലകൾ.
കടുത്ത വേനലിൽ പശുക്കൾക്ക് ചൂടിൽ നിന്ന് രക്ഷപ്പെടുന്നതിനും സഹായമാണ് പടർന്ന് കയറിയ ഓട് മുല്ലകൾ.