കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ 14ന് കൽപ്പറ്റയിൽ നടത്തുന്ന വയനാട് വികസന സെമിനാറിന് എംപിമാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാർ, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു എന്നിവർ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു.
കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രനാണ് ചെയർമാൻ. വർക്കിംഗ് ചെയർപേഴ്സണായി ജില്ലാ പഞ്ചായത്ത് പ്രസിഡനന്റ് ടി. ഉഷാകുമാരിയെ തെരഞ്ഞെടുത്തു.
ജില്ലയുടെ വികസന മേഖലകളിൽ ഉൾപ്പെടുത്തേണ്ട പദ്ധതി നിർദേശങ്ങൾ തയാറാക്കുന്നതിനും 13-ാം പഞ്ചവത്സര പദ്ധതി പ്രാവർത്തികമാക്കുന്നതിനു മുന്നോടിയായി ജില്ലയുടെ വികസനരേഖ ഒരുക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, പഴശ്ശി ട്രൈബൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തുന്നത്.
നടത്തിപ്പ് ചർച്ച ചെയ്യുന്നതിന് സി.കെ. ശശീന്ദ്രൻ എംഎൽഎ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി,
ജില്ലാ കളക്ടർ ഡോ.ബി.എസ്. തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, മെന്പർ പി. ഇസ്മായിൽ,
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ, എം. വേലായുധൻ, വിജയൻ ചെറുകര, ഡിസിസി സെക്രട്ടറി ശോഭനകുമാരി, പി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ് വിഷയാവതരണം നടത്തി.