കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മൂന്നാം പ്രളയം റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 12-ന് തീയറ്ററുകളിലെത്തും. നവാഗതനായ എം.ആർ. രതീഷ് രാജുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
അഷ്ക്കർ സൗദാനാണ് സിനിമയിലെ നായകൻ. സായികുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, ശശികുമാർ, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, കുളപ്പുള്ളി ലീല, സാന്ദ്രനായർ, ഐവ, മഞ്ജു സുഭാഷ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നയാഗ്ര മൂവീസിനുവേണ്ടി ദേവസ്യ കുര്യാക്കോസ് അടിമാലിയാണ് സിനിമ നിർമിക്കുന്നത്.
മൂന്നാം പ്രളയം തീയറ്ററിലേക്ക്
10:46 AM Jul 04, 2019 | Deepika.com