+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർ കൊക്കയിലേക്കു മറിഞ്ഞ്മൂന്നുപേർക്ക് പരിക്ക്

പെരുവന്താനം: നിയന്ത്രണംവിട്ട കാർ കൊക്കയിലേക്കുമറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. മുണ്ടക്കയം വെംബ്ലി സ്വദേശി വർഗീസ്(59), സഹോദരി ഷൈനി (48), ഭർത്താവ് സാംകുട്ടി (57) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത 183–ൽ
കാർ കൊക്കയിലേക്കു മറിഞ്ഞ്മൂന്നുപേർക്ക് പരിക്ക്
പെരുവന്താനം: നിയന്ത്രണംവിട്ട കാർ കൊക്കയിലേക്കുമറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. മുണ്ടക്കയം വെംബ്ലി സ്വദേശി വർഗീസ്(59), സഹോദരി ഷൈനി (48), ഭർത്താവ് സാംകുട്ടി (57) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത 183–ൽ നാൽപതാംമൈലിനു സമീപമാണ് അപകടമുണ്ടായത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പീരുമേട് ഭാഗത്തുനിന്നുമെത്തിയ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പീരുമേട് അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരുംചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.