+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജകുമാരി സഹകരണബാങ്ക്ജൂബിലി സ്മാരക മന്ദിരോദ്ഘാടനം

രാജാക്കാട്: രാജകുമാരി സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി സ്മാരക മന്ദിരമായി നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനവും ജൂബിലി ആഘോഷസമാപനവും നാളെ ഉച്ചകഴിഞ്ഞ് 2.30–നു നടക്കും. വൈദ്യുതിമന്ത്രി എം.എം. മ
രാജകുമാരി സഹകരണബാങ്ക്ജൂബിലി സ്മാരക  മന്ദിരോദ്ഘാടനം
രാജാക്കാട്: രാജകുമാരി സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി സ്മാരക മന്ദിരമായി നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനവും ജൂബിലി ആഘോഷസമാപനവും നാളെ ഉച്ചകഴിഞ്ഞ് 2.30–നു നടക്കും.

വൈദ്യുതിമന്ത്രി എം.എം. മണി ജൂബിലി സ്മാരക മന്ദിരവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഉദ്ഘാടനംചെയ്യും. ബാങ്ക് പ്രസിഡന്റ് പി.ആർ. സദാശിവൻ അധ്യക്ഷത വഹിക്കും.

ജോയ്സ് ജോർജ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ, ബാങ്ക് ഡയറക്ടർ പി.പി. ജോയി, വൈസ്പ്രസിഡന്റ് എ.പി. വർഗീസ്, ബോർഡ് അംഗം അജേഷ് മുകളേൽ എന്നിവർ പ്രസംഗിക്കും.