ഇടുക്കി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വർജന മിഷൻ – വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം 12–ന് മുരിക്കാശേരി പാവനാത്മ കോളജിൽ നടക്കും. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ പ്രചരണത്തിനായി ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കോന്നി എസ്എൻ കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ തെരുവുനാടകം അവതരിപ്പിച്ചു.