+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തങ്കമണി വില്ലേജ് കറൻസി രഹിതമാകുന്നു

ചെറുതോണി: തങ്കമണി വില്ലേജ് കറൻസി രഹിതവില്ലേജായി. തങ്കമണി അക്ഷയ സിഎസ്സി സെന്ററിന്റെ നേതൃത്വത്തിൽ കാമാക്ഷി പഞ്ചായത്തും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തങ്കമണി ബ്രാഞ്ചും ചേർന്ന് കാമാക്ഷി പഞ്ചായത്തിലും തങ്കമണി സ
തങ്കമണി വില്ലേജ് കറൻസി രഹിതമാകുന്നു
ചെറുതോണി: തങ്കമണി വില്ലേജ് കറൻസി രഹിതവില്ലേജായി. തങ്കമണി അക്ഷയ സിഎസ്സി സെന്ററിന്റെ നേതൃത്വത്തിൽ കാമാക്ഷി പഞ്ചായത്തും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തങ്കമണി ബ്രാഞ്ചും ചേർന്ന് കാമാക്ഷി പഞ്ചായത്തിലും തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും നടത്തിയ ബോധവത്കരണ ക്ലാസുകളിലൂടെ ഇതിനുള്ള പരിശീലനം നൽകി.

നോട്ട് ഇടപാടുകൾ ഇല്ലാതെ ഇലക്ട്രോണിക് ഉപാധികളിലൂടെ പണമിടപാട് നടത്താൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. നെറ്റ് ബാങ്കിംഗ്, യുപിഐ, ഇ–വാലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പരിപാടിയിൽ പരിശീലനംനൽകി.