+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കളക്ടറേറ്റിനുമുന്നിൽഉപവസിക്കും

നെടുങ്കണ്ടം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ സ്കൂൾ പാചക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിനുമുമ്പിൽ ഉപവാസസമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതിദിനം 350– ഉം
കളക്ടറേറ്റിനുമുന്നിൽഉപവസിക്കും
നെടുങ്കണ്ടം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ സ്കൂൾ പാചക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിനുമുമ്പിൽ ഉപവാസസമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രതിദിനം 350– ഉം 400– ഉം രൂപ മാത്രം കൂലി ലഭിക്കുന്ന തൊഴിലാളികൾക്ക് രണ്ടുമാസത്തിൽ ഒരിക്കൽ മാത്രമാണ് അക്കൗണ്ടുകളിൽ പണം എത്തുന്നത്. തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ക്ഷേമനിധിയും ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി തൊഴിലാളികൾ രംഗത്തിറങ്ങുന്നത്.

ഉപവാസ സമരം എഐടിയുസി സംസ്‌ഥാന വൈസ്പ്രസിഡന്റ് വാഴൂർ സോമൻ ഉദ്ഘാടനംചെയ്യും. യൂണിയന്റെയും എഐടിയുസിയുടെയും സംസ്‌ഥാന, ജില്ല നേതാക്കൾ പ്രസംഗിക്കും. ഉപവാസത്തിനു മുന്നോടിയായി പൈനാവിൽനിന്നും തൊഴിലാളികളുടെ പ്രകടനവും നടക്കുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത യൂണിയൻ ദേശീയ പ്രസിഡന്റ് കുര്യൻ മാത്യു, കിസാൻ സഭ സംസ്‌ഥാന കൗൺസിൽ അംഗം പി.കെ. സദാശിവൻ, ജോയി അമ്പാട്ട് എന്നിവർ പറഞ്ഞു.