+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാശ്മീരി കടയിൽ മോഷണം30 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു

കുമളി: കാശ്മീരി കടയുടെ പിൻവശത്തെ ഷട്ടർ കുത്തിത്തുറന്ന് 30 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്‌ടിച്ചു. കുമളി ലൂർദ് പള്ളിക്കു സമീപമുള്ള ചോട്ടാ ഹാൻഡിക്രാഫ്റ്റ്സ് എമ്പോറിയം എന്നപേരിലുള്ള കടയിലാണ് വ്യാഴാഴ്ച രാത്രി
കാശ്മീരി കടയിൽ മോഷണം30 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു
കുമളി: കാശ്മീരി കടയുടെ പിൻവശത്തെ ഷട്ടർ കുത്തിത്തുറന്ന് 30 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്‌ടിച്ചു. കുമളി ലൂർദ് പള്ളിക്കു സമീപമുള്ള ചോട്ടാ ഹാൻഡിക്രാഫ്റ്റ്സ് എമ്പോറിയം എന്നപേരിലുള്ള കടയിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.

വജ്രം, സ്വർണം, വെള്ളി എന്നിവ ഉപയോഗിച്ച് നിർമിച്ച ആഭരണങ്ങളാണ് കവർന്നത്. വിലപിടിപ്പുള്ള ആഭരണങ്ങൾമാത്രം കവർന്നത് ഇവയെപ്പറ്റി അറിവുള്ളവരാണ് മോഷ്‌ടാക്കളെന്നാണ് പോലീസിന്റെ നിഗമനം. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് നായയും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. രാപകൽ ഒരുപോലെ ടൗണിൽ വാഹനങ്ങളുടെയും അയ്യപ്പഭക്‌തരുടെയും തിരക്കും ബഹളവും മോഷ്‌ടാക്കൾക്ക് ഏറെ തുണയായി. ഒരു ആഭരണത്തിനുതന്നെ മുപ്പതിനായിരത്തിലധികം രൂപ വിലവരും.