+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായിപ്രാർഥനാ യജ്‌ഞം

കുടയത്തൂർ: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ പ്രാർഥനാ യജ്‌ഞം നടത്തി.വികാരി ഫാ. തോമസ് ബ്രാഹ്മണവേലിൽ അച്ചന്റെ മോചനത്തിനായി വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർഥിച
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായിപ്രാർഥനാ യജ്‌ഞം
കുടയത്തൂർ: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ പ്രാർഥനാ യജ്‌ഞം നടത്തി.

വികാരി ഫാ. തോമസ് ബ്രാഹ്മണവേലിൽ അച്ചന്റെ മോചനത്തിനായി വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർഥിച്ചു. ഇടവകയിലെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജപമാല പ്രാർഥനയും നടത്തി.തുടർന്നു ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഫ്രാൻസിസ് കരിമ്പാനി, സിജു മരോട്ടുമൂട്ടിൽ, ജോണി വട്ടക്കാന, ജോസ് പുള്ളിക്കാട്ടിൽ, സുരേഷ് വടക്കേമുറി, ബെന്നി പനച്ചിക്കൽ, ജോസഫ് പാലംപറമ്പിൽ, ജോസഫ് അരീക്കാട്, റെജി തേക്കുംകാട്ടിൽ, സജി ചെരിയംപുറം എന്നിവർ നേതൃത്വം നൽകി.കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.