അവിവാഹിതയാണ്; രണ്ടര വയസുള്ള മകളുണ്ട്: മഹി ഗിൽ

09:50 AM Jul 04, 2019 | Deepika.com

വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ത​നി​ക്ക് ര​ണ്ട​ര വ​യ​സു​ള്ള മ​ക​ളു​ണ്ടെ​ന്ന് ന​ടി മ​ഹി ഗി​ൽ. ബി​സി​ന​സു​കാ​ര​നാ​യ കാ​മു​ക​നെ താ​ൻ വി​വാ​ഹം ക​ഴി​ച്ചി​ട്ടില്ലെങ്കി​ലും അ​ദ്ദേ​ഹ​ത്തി​ൽ ത​നി​ക്കൊ​രു മ​ക​ളു​ണ്ടെ​ന്നാ​ണ് മ​ഹി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു ദേ​ശീയ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ഹി ത​ന്‍റെ മ​ക​ളെപ്പ​റ്റി പറയുന്നത്.

ത​ന്‍റെ പ്ര​ശ​സ്തി മ​ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്ക് ഭം​ഗം വ​രു​ത്തു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ക്കാ​ര്യം ഇ​ത്ര​യും നാ​ൾ വെ​ളി​പ്പെ​ടു​ത്താ​ത്ത​തെ​ന്നും മ​ഹി പ​റ​യു​ന്നു. ""വി​വാ​ഹം മ​നോ​ഹ​ര​മാ​ണ്. പ​ക്ഷെ അ​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. ഒ​രു പ​ക്ഷെ ഞാ​ൻ ഭാ​വി​യി​ൽ വി​വാ​ഹി​ത​യാ​യേ​ക്കും. വി​വാ​ഹം ക​ഴി​ച്ച​തി​നു​ശേ​ഷ​മേ കു​ട്ടി​ക​ളാ​കാ​വൂ എ​ന്നൊ​ന്നു​മി​ല്ല. മ​റ്റു​ള്ള​വ​രു​ടെ എ​തി​ർ​പ്പ് ഞാ​ൻ കാ​ര്യ​മാ​ക്കു​ന്നു​മി​ല്ല’’- മ​ഹി ഗി​ൽ പ​റ​യു​ന്നു.