+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂട്ടറിൽ ടോറസിടിച്ചു വീട്ടമ്മ തൽക്ഷണം മരിച്ചു

പെരുമ്പാവൂർ: സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ തൽക്ഷണം മരിച്ചു. വല്ലം റയോൺപുരം കൊച്ചങ്ങാടി അന്പാടൻ (ഞെരിയൻപറന്പിൽ) പരേതനായ അലിയാറിൻറെ ഭാര്യ ഐഷ (ഐഷക്കുട്ടി64)യാണ് മരിച്ചത്. സ്ക
സ്കൂട്ടറിൽ ടോറസിടിച്ചു വീട്ടമ്മ തൽക്ഷണം മരിച്ചു
പെരുമ്പാവൂർ: സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ തൽക്ഷണം മരിച്ചു. വല്ലം റയോൺപുരം കൊച്ചങ്ങാടി അന്പാടൻ (ഞെരിയൻപറന്പിൽ) പരേതനായ അലിയാറിൻറെ ഭാര്യ ഐഷ (ഐഷക്കുട്ടി64)യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു കാഞ്ഞിരക്കാട് വടക്കൻ കുഞ്ഞുമുഹമ്മദിനെ പരിക്കുകളോടെ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വല്ലംചൂണ്ടി ജംഗ്ഷനിലായിരുന്നു അപകടം.

ഇരുവരും വല്ലം മുസ്ലിം പള്ളിക്ക് സമീപമുള്ള ബന്ധുവീട്ടിൽ പോയി തിരികെ മടങ്ങുകയായിരുന്നു. വല്ലം ജംഗ്ഷനിൽ എത്തിയപ്പോൾ കോടനാട് റോഡിൽനിന്നു വന്ന ടോറസ് ലോറി ഇവരുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ഐഷയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കബറടക്കം നടത്തി. മക്കൾ: മീതിയൻ കുഞ്ഞ്, ഷമീർ, സൽമ, ജാസ്മിൻ. മരുമക്കൾ: സജി, ഹുസൈബ, ഫൈസൽ, അലിയാർ.സംഭവം നടന്നയുടൻ ലോറി െരഡെവർ ഓടി രക്ഷപ്പട്ടു. ഇയാൾ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ടാണ് വാഹനം ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.